സ്വപ്നയുടെ സുരക്ഷാചുമതല പൊലീസിന്; എൻ.ഐ.എ സംഘം കൊച്ചിക്ക് മടങ്ങി
തൃശൂർ: സ്വപ്ന സുരേഷിെൻറ സുരക്ഷാചുമതല പൊലീസിന് കൈമാറി എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് മടങ്ങി. തൃശൂരിൽ അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ വനിത പൊലീസ് ഉൾെപ്പടെ 20 അംഗ സേനയാണ് സുരക്ഷാചുമതലയിലുള്ളത്.
സെന്ററിന് പുറത്ത് മുഴുവൻ സമയ നിരീക്ഷണ വാഹനവുമുണ്ട്. കേസിൽ എൻ.ഐ.എ കോടതി റിമാൻഡ് ചെയ്തതിന് ശേഷമാണ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റിയത്. സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിലേക്കാണ് മാറ്റിയത്.
പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ എൻ.ഐ.എ തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചേക്കും. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാൽ ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിടാനാണ് സാധ്യത.
ഞായറാഴ്ച്ച വൈകീട്ടോടെ കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ ജഡ്ജ് പി. കൃഷ്ണകുമാറിന് മുമ്പാകെയാണ് പ്രതികളെ ഹാജരാക്കിയത്. തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്യുകയായിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.