തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാർ എന്നീ നാൽവർ സംഘത്തിെൻറ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെൺകുട്ടിയുടേതായ വെളിപ്പെടുത്തൽ. സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷിലുള്ള കത്ത് പെൺകുട്ടി എഴുതിയതാണെന്ന് അജിത്കുമാർ പറയുന്നു. എന്നാൽ, കത്ത് പെൺകുട്ടി എഴുതിയത് തന്നെയാണോയെന്ന് സ്ഥിരീകരണമില്ല.
ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന് കാരണമെന്നും കത്തിൽ പറയുന്നു. ഗംഗേശാനന്ദയുടെ ജാമ്യഹരജി വ്യാഴാഴ്ച കോടതിയിൽ ഫയൽ ചെയ്തു. ഇതിനൊപ്പമാണ് ഈ മാസം 12ന് അഭിഭാഷകന് സ്പീഡ് പോസ്റ്റ് വഴി ലഭിച്ച കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി തങ്ങളുടെ കുടുംബസുഹൃത്താണ്. തന്നെ നിയമം പഠിക്കാൻ പ്രേരിപ്പിച്ചത് സ്വാമിയാണെന്നും കത്തിൽ പറയുന്നു.
സംഭവദിവസം അയ്യപ്പദാസിെൻറ നിർദേശപ്രകാരമാണ് പെരുമാറിയത്. അതിനുശേഷം എ.ഡി.ജി.പിയുടെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതിനുശേഷം അയ്യപ്പദാസിനെ ഫോണിൽ വിളിച്ചപ്പോൾ യാതൊരുവിധ പരിചയവും കാണിച്ചില്ലെന്ന് മാത്രമല്ല സംഭവങ്ങളെക്കുറിച്ച് അറിയാത്തതുപോലെ സംസാരിച്ചെന്നും കത്തിൽ പറയുന്നു.
തുടർന്ന് പൊലീസ് എത്തി തന്നെ കൂട്ടിക്കൊണ്ടുപോയി. പൊലീസിെൻറ ഭീഷണിയുടെ ഭയത്താൽ അവർ നിർദേശിച്ചപ്രകാരം ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണ് നടപടി സ്വീകരിക്കേണ്ടതെന്ന് മജിസ്ട്രേറ്റ് പറഞ്ഞ് തന്നിരുന്നില്ലെന്നും പെൺകുട്ടി കത്തിൽ പറയുന്നു. സ്വാമിയുടെ ജാമ്യഹരജിയുടെ വാദം 19ന് തിരുവനന്തപുരം പോക്സോ കോടതി പരിഗണിക്കും. കഴിഞ്ഞ മേയിലാണ് സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ മുറിച്ചുമാറ്റിയത്. സ്വാമി ഇപ്പോൾ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.