Posted On
date_range Updated On
date_range സ്വാമി ഗംഗേശാനന്ദക്ക് ജാമ്യം
െകാച്ചി: പീഡനശ്രമത്തിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിക്കുകയും പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് അറസ്റ്റിലാവുകയുംചെയ്ത കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദക്ക് ൈഹകോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം തികയുന്ന സാഹചര്യത്തിൽ നിയമപരമായ ജാമ്യത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ചികിത്സ, കേസന്വേഷണം, കോടതിയിൽ ഹാജരാവൽ എന്നീ കാര്യങ്ങൾക്കല്ലാതെ തിരുവനന്തപുരം സെഷന്‍സ് കോടതി പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉേദ്യാഗസ്ഥൻ ആവശ്യപ്പെടുേമ്പാഴെല്ലാം ഹാജരാകണം. 60,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുള്ള മറ്റു രണ്ടുപേരുെടയും ജാമ്യബോണ്ടും കെട്ടിവെക്കണം. മേയ് 20ന് അറസ്റ്റിലായ സ്വാമി അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.