തിരുവനന്തപുരം: നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെതിരായ കേസിന്റെ വിചാരണ ജില്ല കോടതിക്ക് കൈമാറി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാൽ, ഇത്തരം കേസ് വിചാരണ ജില്ല കോടതികളിലാണെന്നതിനാലാണ് കൈമാറിയത്.
കണ്ണമ്മൂലയിലെ വീട്ടില്‍ വെച്ചാണ് 2017 മേയ് 19ന് പുലര്‍ച്ചെ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ഇതിന് ശേഷം വീടിന് പുറത്തേക്കിറങ്ങി ഓടിയ പെണ്‍കുട്ടിയെ ൈഫ്ലയിങ് സ്‌ക്വാഡാണ് സ്റ്റേഷനിലെത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും ഇത് ആവര്‍ത്തിച്ചു.
എന്നാല്‍, സ്വാമി പീഡിപ്പിച്ചില്ലെന്നും അദ്ദേഹം സ്വയം ലിംഗഛേദം ചെയ്തതാണെന്നും പെണ്‍കുട്ടി പിന്നീട് ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്ന് സ്വാമിയും നിലപാട് മാറ്റി. സ്വാമിയുടെ മുന്‍ ശിഷ്യൻ കൊല്ലം സ്വദേശി അയ്യപ്പദാസും പെണ്‍കുട്ടിയുമായുള്ള ബന്ധം എതിര്‍ത്തതാണ് സംഭവത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ബന്ധത്തെ ശക്തമായി എതിര്‍ത്തതിനാല്‍ സ്വാമിക്കെതിരെ കേസ് കൊടുക്കാനാണ് പെണ്‍കുട്ടി ആദ്യം തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. സംഭവദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലം ബീച്ചില്‍ കണ്ടുമുട്ടി. അവിടെ വെച്ചാണ് കൃത്യം നിര്‍വഹിക്കുന്നതിനുള്ള കത്തി അയ്യപ്പദാസ് കൈമാറിയത്.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയില്‍ സ്വാമിക്കെതിരെയും ലിംഗഛേദത്തിന് പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരെയും വ്യത്യസ്ത കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.