തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസിൽ ജയിലിലായ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖല ജയിൽ ഡി.ഐ.ജി പി. അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
റിമാൻഡിൽ കഴിയവെ, ബോബി ചെമ്മണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡി.ഐ.ജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചക്ക് അവസരം നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ. വിനോദ്കുമാർ 18ന് അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. 20ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ റിപ്പോർട്ട് ശരിവെച്ചതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.