കൊച്ചി: കെ.എസ്.ആർ.ടി.സി പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സുശീൽ ഖന്ന റിപ്പോർട്ടിൽ സംസ്ഥാന സർക്കാറും കെ.എസ്.ആർ.ടി.സിയും സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. കെ.എസ്.ആർ.ടി. സിയിൽ പെൻഷൻ വിതരണം മുടങ്ങിയതിനെതിരെ ട്രാൻസ്പോർട്ട് റിട്ടയേർഡ് ഒാഫിസേഴ്സ് അസോസിയേഷനടക്കമുള്ളവർ നൽകിയ ഹരജിയിലാണ് നടപടികൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ നിർദേശിച്ചത്.
കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽനിന്ന് കരകയറ്റുകയെന്ന ലക്ഷ്യത്തോടെ കൊൽക്കത്ത ഐ.ഐ.ടിയിലെ പ്രഫസറായ സുശീൽ ഖന്നയെ റിപ്പോർട്ട് തയാറാക്കാൻ നിയോഗിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയെ മൂന്ന് മേഖലയായി തിരിക്കണമെന്നതടക്കം ശിപാര്‍ശകളാണ് സുശീല്‍ ഖന്ന റിപ്പോർട്ടിലുള്ളത്.
പെന്ഷന് െക.എസ്.ആർ.ടി.സിയിലെ മുന്‍ ജീവനക്കാരുടെ അവകാശമാണെന്ന് വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതിയുടെ പേരിൽ പെന്ഷന് നല്കാതിരിക്കാനാവില്ല. പെൻഷൻ മുടങ്ങാതിരിക്കാൻ എന്താണ് ചെയ്യാൻ കഴിയുകയെന്നും കോടതി ആരാഞ്ഞു. കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഒേട്ടറെ കാര്യങ്ങൾ ചെയ്തെന്നും പുനഃസംഘടനാ പദ്ധതിയുള്ളതായും സർക്കാർ അറിയിച്ചു. പൊതുസേവനം നടത്തുന്ന െക.എസ്.ആർ.ടി.സിയെ മറ്റ് കോര്‍പറേഷനുകളെപ്പോലെ സര്‍ക്കാര്‍ കാണരുതെന്ന് കോടതി പറഞ്ഞു.
ബിവറേജ് കോര്‍പറേഷനില്‍നിന്ന് സര്‍ക്കാറിന് കിട്ടുന്ന വരുമാനത്തിെൻറ ഒരു വിഹിതം ഉപയോഗിക്കാവുന്നതാണ്. ശബരിമലപോലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് മറ്റ് പല ക്ഷേത്രങ്ങളും നിലനില്‍ക്കുന്നത്. ഇക്കാര്യത്തിലും അതുപോലെ ചെയ്യാവുന്നതല്ലേയെന്ന് കോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.