?????? ???????????

സുരേഷ് ട്രാഫിക് ജോലിയിലാണ്, റമദാൻ വ്രതമെടുത്ത്

കാളികാവ്: കോവിഡ് കാലത്ത് പൊലീസിനൊപ്പം പൊരിവെയിലിൽ ട്രാഫിക് സുരക്ഷ ജോലിയിലും ജീവിതചര്യയായ റമദാൻ വ്രതം ഉപേക്ഷിക്കുന്നില്ല ട്രോമാകെയർ പ്രവർത്തകനായ സുരേഷ്. നാലുവർഷമായി വ്രതവുമായി ഇഴപിരിയാത്ത സഹവാസത്തിലാണ് ഇദ്ദേഹം. വ്രതമാസക്കാലമെത്തിയാൽ പിന്നെ നോമ്പെടുക്കാൻ  ഒരുങ്ങും. സിമൻറിൽ ശിൽപങ്ങൾ നിർമിക്കുന്ന ജോലിചെയ്യുമ്പോഴും സുരേഷ് വ്രതം ഒഴിവാക്കില്ല.

ഭാര്യ ശാലിനി പതിവായി ഭർത്താവിനെ അത്താഴത്തിന് വിളിച്ചുണർത്തും. ആവശ്യമായ ഭക്ഷണവും ഒരുക്കിക്കൊടുക്കും. കഴിഞ്ഞ നാലുവർഷമായി ഇതിന് മുടക്കമില്ല. കഴിഞ്ഞവർഷം മാത്രം ചിലദിവസങ്ങൾ നോമ്പെടുക്കാനായില്ല.

വ്രതം മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖം പകരുന്നതായി സുരേഷ് പറഞ്ഞു.  കാളികാവിലെ ട്രോമാകെയർ പ്രവർത്തകനായ ഇദ്ദേഹം കോവിഡ് കാലത്ത് തുടക്കം മുതൽ കാളികാവ് ജങ്ഷനിൽ ഗതാഗത നിയന്ത്രണ ഡ്യൂട്ടിയിലാണ്. ഇടക്ക് ഐസൊലേഷൻ കേന്ദ്രമായ കാളികാവ് അൽ സഫ ആശുപത്രിയിൽ വളൻറിയറായും പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - suresh on traffic duty by taking ramadan fast- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.