Posted On
date_range Updated On
date_range തൃശൂരിലെ യഥാർഥ പ്രജാദൈവങ്ങൾക്ക് വണക്കം -സുരേഷ് ഗോപി
തൃശൂർ: കേരളത്തിൽ ആദ്യമായി താമര വിരിയിച്ചതിന്റെ എല്ലാ ക്രെഡിറ്റും ജനങ്ങൾക്ക് നൽകി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി.
''നടന്ന കാര്യങ്ങളുടെ സത്യം തൃശൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. അവരെ ഞാൻ പ്രജാദൈവങ്ങൾ എന്നാണ് വിളിക്കുന്നത്. വഴിതെറ്റിക്കാൻ നോക്കിയപ്പോഴൊക്കെ ദൈവങ്ങൾ അവരുടെ മനസ് ശുദ്ധമാക്കി എന്നിലൂടെ എന്റെ രാഷ്ട്രീയ കക്ഷിയിലേക്ക് തിരിച്ചുവിട്ടു. അവർ കനിഞ്ഞു നൽകിയ അനുഗ്രമാണിത്. തൃശൂരിലെ യഥാർഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നു. അവർ മൂലം മാത്രമാണിത് സാധ്യമായത്.''-സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി താൻ ആവശ്യപ്പെട്ടതിന്റെ അഞ്ചിരട്ടി തിരിച്ചുനൽകിയ തൃശൂരിലെ പ്രവർത്തകർക്കും സുരേഷ് ഗോപി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.