സുരേഷ് ഗോപി സമർപ്പിച്ച കിരീടം എത്ര സ്വർണമുണ്ടെന്ന് അറിയാൻ അന്വേഷണ കമ്മിറ്റി

തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലം ബി.​ജെ.പി സ്ഥാനാർഥിയായ ചലചിത്ര താരം സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയാൻ അന്വേഷണ കമ്മിറ്റി രൂപവൽകരിച്ചു. കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന് ഇന്നലെ തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ആവശ്യപ്പെട്ടിരുന്നു. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കൗൺസിലർ ലീല വർഗീസ് ഈ ആവശ്യം മ​​ുന്നോട്ട് വെച്ചത്. ഇതി​െൻറ തുടർച്ചയായാണ് അന്വേഷണ കമ്മിറ്റി രൂപവൽകരിച്ചത്. പള്ളി വികാരിയുൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്.

സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ രംഗത്തുവന്നത്. ലൂർദ് മാതാവിനു എത്രയോ പവ​െൻറ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടു​ണ്ടെന്നന് ലീല വർഗീസ് പറഞ്ഞു.

മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തി പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നും അതി​െ ൻറ ഭാഗമായാണ് സമര്‍പ്പണമെന്നുമാണ് സുരേഷ്‌ ഗോപി പറഞ്ഞത്. മാതാവി​െൻറ രൂപത്തിൽ അണിയിച്ച കിരീടം അൽപസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം ഉയർന്നിരുന്നു.

Tags:    
News Summary - Suresh Gopi gold crown is in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.