വയനാട്ടിലെ അധ്യാപക നിയമന ഉത്തരവ്; ജയിലിലടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സുപ്രീംകോടതി

ന്യൂഡൽഹി: വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമന ഉത്തരവ് ഏപ്രിൽ 10നകം നടപ്പാക്കിയില്ലെങ്കിൽ ജയിലിലടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിന് സുപ്രീംകോടതി മുന്നറിയിപ്പ്. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ ഉത്തരവ് മനഃപൂര്‍വം നടപ്പാക്കാതെ റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.

പി. അവിനാശ്, പി.ആർ. റാലി, ഇ.വി. ജോണ്‍സണ്‍, എം. ഷീമ എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയത്.

Tags:    
News Summary - Supreme Court on Wayanad Teacher Recruitment order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.