Posted On
date_range Updated On
date_range ജിഷ്ണു കേസ്: സി.ബി.െഎ ഒരാഴ്ചക്കകം നിലപാടറിയിക്കണം- സുപ്രീംകോടതി
ന്യൂഡൽഹി: ജിഷ്ണു പ്രണോയി കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സി.ബി.െഎ ഒരാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ജിഷ്ണുവിെൻറ അമ്മ മഹിജ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
കേസുകളുടെ അന്വേഷണം പൂർത്തിയാക്കാൻ എത്ര വർഷമെടുക്കുമെന്ന് സംസ്ഥാന സർക്കാറിനോട് കോടതി ചോദിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ നേരിെട്ടത്തിയിരുന്നു.
നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് നേരത്തെ വിഞ്ജാപനമിറങ്ങിയിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ കേസ് സി.ബി.െഎ ഏറ്റെടുത്തിരുന്നില്ല. ഇതേ തുടർന്നാണ് ജിഷ്ണുവിെൻറ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.