ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്തി കേരള നിയമസഭ പാസാക്കിയ ബില്ലിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതിയിൽനിന്ന് വീണ്ടും തിരിച്ചടി. ബിൽ ഗവർണർ ഒപ്പുവെക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കണമെന്ന ആവശ്യം കോടതി തള്ളി. ബിൽ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഗവർണറുടെ നടപടി തങ്ങൾ പ്രതീക്ഷിച്ചതാണെന്ന് കോടതി പറഞ്ഞു. കേസിൽ ഉടൻ തുടർവാദം നടത്തണമെന്ന ആവശ്യവും തള്ളി. കേസ് വേനലവധിക്കുശേഷം ജൂലൈ മൂന്നാം വാരമാണ് ഇനി പരിഗണിക്കുക.
കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ കോടതിവിധി മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇൗ ഉത്തരവ് നിലനിൽക്കുന്നതിനാലാണ് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവെക്കാത്തതെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത്കുമാർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഒാർഡിനൻസ് സ്റ്റേ ചെയ്തത് ബില്ലിൽ ഒപ്പുവെക്കുന്നതിന് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തി
െൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.