കൽപറ്റ: ബൈക്കിലെത്തിയ രണ്ടു യുവാക്കളെ നഗരത്തിൽ പിണങ്ങോട് ജങ്ഷനിൽ കൽപറ്റ സി.ഐ അഗസ്റ്റിൻ തടഞ്ഞിട്ടു. ചേ ാദ്യം ചെയ്പ്പോൾ ഏറെ ദൂരം അകലെ തരുവണയിൽ നിന്നാണ് വരവെന്ന് മറുപടി. എന്തിനാണ് വന്നതെന്ന ചോദ്യത്തിന് പച്ച ക്കറി വാങ്ങാനെന്നായിരുന്നു യുവാക്കൾ പറഞ്ഞത്. സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോൾ ഇരുവരുടെയും കൈയിൽ അതൊന്നുമ ില്ല. എന്നാൽ, ‘വണ്ടി സൈഡിലേക്ക് മാറ്റിയിട്ട് വാ’ എന്ന് പൊലീസ്. ലോക്ഡൗൺ കാലത്ത് കാഴ്ച കാണാനെന്നപോലെ ചുമ്മാ കിലോമീറ്ററുകൾ താണ്ടി പച്ചക്കറി വാങ്ങാനെത്തിയവർക്ക് സി.െഎ വക മാന്യമായ ഉപദേശം. എന്നാൽ, ബൈക്കിലെത്തിയവർക്ക് കുറേ തൊടുന്യായങ്ങളുണ്ടായിരുന്നു. അവയൊന്നും തൃപ്തികരമാകാതെ പോയതോടെ കേസെടുക്കാൻ തന്നെയായി സി.ഐയുടെ തീരുമാനം. വാഹന നമ്പർ കുറിച്ചെടുത്ത് സി.ഐ േകസാക്കാൻ ഒരുങ്ങവേ, യാത്രക്കാരിലൊരാൾ ഹെൽമറ്റ് ഊരിമാറ്റി. കേസെടുക്കാൻ ഒരുങ്ങിനിന്ന സർക്കിൾ ഇൻസ്പെക്ടർ ഉടൻ അറ്റൻഷനായിനിന്ന് സല്യൂട്ട് അടിച്ചു. വയനാട് ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോയായിരുന്നു ബൈക്കിലെത്തിയ ആ യാത്രക്കാരിലൊരാൾ. സൂപ്പർ വിഷൻ ചെക്കിങ്ങിെൻറ ഭാഗമായാണ് എസ്.പി മറ്റൊരു പൊലീസുകാരെനാപ്പം മഫ്തിയിൽ മുഖം മറച്ചെത്തിയത്.
ലോക്ഡൗൺ കാലത്ത് പൊലീസിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിരീക്ഷിക്കാനെത്തിയത്. ആദ്യം പൊലീസ് മറ്റൊരിടത്ത് ഇവരെ തടഞ്ഞിരുന്നു. അവിടെ സത്യവാങ്മൂലം കാണിച്ചു. എന്നാൽ അതിൽ തീയതി എഴുതിയിട്ടില്ലെന്നത് കണ്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരൻ അത് എഴുതിച്ചു. ജില്ല പൊലീസ് മേധാവിയാണെന്ന് ആ പൊലീസുകാരന് മനസ്സിലായതേയില്ല. രണ്ടിടങ്ങളിലും പൊലീസുകാരുടെ ശരിയായ പരിശോധനയും മാന്യമായ പെരുമാറ്റവും പിന്നീട് എസ്.പി പ്രകീർത്തിച്ചു. സി.ഐ. അഗസ്റ്റിനും സി.പി.ഒമാരായ ജാക്സൺ റോയ്, സബിൻ എന്നിവർക്കും പൊലീസ് േമധാവി അഭിനന്ദനക്കത്തുകളും നൽകി.
കൂടുതൽ പരാതികൾ ഉണ്ടായ സ്ഥലങ്ങളിൽ മഫ്തിയിൽ പരിശോധനക്കെത്തിയാണ് പൊലീസുകാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ഡി.ജി.പിയുടെ നിർദേശമനുസരിച്ചാണ് ഈ പരിശോധന. അതേസമയം, ജില്ലയിൽ പൊലീസ് മോശമായി പെരുമാറിയ മൂന്ന് സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു. ഇവർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈ.എസ്.പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് ഇവർക്കെതിരെ നടപടികളുമുണ്ടാവും. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.