തിരുവനന്തപുരം: നിർദേശങ്ങൾ പാലിക്കാതെയും ഹിയറിങ്ങിൽ നേരിട്ട് ഹാജരാകാതെയും കൃത്യവിലോപം കാട്ടിയ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് സംസ്ഥാന വിവരാവകാശ കമീഷന്റെ വിമർശനം. മൈഥിലി എന്ന അപേക്ഷകക്ക് അക്വിറ്റൻസ് രജിസ്റ്ററിലെ ആവശ്യപ്പെട്ട ഭാഗങ്ങളുടെ പകർപ്പ് നൽകാൻ രണ്ട് പ്രാവശ്യം കമീഷൻ നിർദേശിച്ചിട്ടും സൂപ്രണ്ട് പ്രതികരിച്ചില്ല. ആഗസ്റ്റ് 19ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കിം നടത്തിയ ഹിയറിങ്ങിൽ നേരിൽ ഹാജരായില്ല. മറ്റൊരു മുതിർന്ന ഓഫിസറെ വിടാമെന്നിരിക്കെ തന്റെ സി.എയെ പറഞ്ഞയച്ചു. കമീഷണർ അവരെ തിരിച്ചയക്കുകയാണുണ്ടായത്.
തുടർന്ന് മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ നടപടി കുറ്റകരവും ശിക്ഷാർഹവുമാണെന്ന് വിധിച്ചും മേലിൽ അദ്ദേഹമോ വകുപ്പിലെ ജീവനക്കാരോ ഇത് ആവർത്തിക്കാതിരിക്കാൻ വകുപ്പുതല പൊതുനിർദേശം പുറപ്പെടുവിക്കാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചും കമീഷണർ എ. അബ്ദുൽ ഹക്കിം ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.