കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലെ എം.ആർ.ഐ മെഷീനും യു.പി.എസിനും 2026 ഒക്ടോബർ വരെ വാറന്റിയുണ്ടെന്നും ഇതുവരെ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
പിന്നെ എന്തുകൊണ്ട് അപകടം ഉണ്ടായി എന്നത് പരിശോധിക്കണം. എത്രയും പെട്ടെന്ന് പരിശോധന പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. എം.ആർ.ഐ മെഷീന് മാത്രമായുള്ള യു.പി.എസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫിലിപ്സ് കമ്പനിയുടേതാണ് എം.ആര്.ഐ മെഷീന്. അതിന്റെ മെയിന്റനന്‍സും അവർ നിയോഗിച്ച ഏജന്‍സിയാണ് നടത്തുന്നത്. അതിന്റെ ചുമതലയും ഫിലിപ്സിനാണ്. കമ്പനിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഫയലുകൾ ഡോക്ടർമാർ പരിശോധിക്കും. സ്വകാര്യ ആശുപത്രിയിൽ പോയവർക്ക് തിരിച്ച് വരുന്നതിൽ തടസ്സമില്ല. ആർക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവരിൽ ഒരാൾ വെന്റിലേറ്ററിലാണെന്നും മന്ത്രി അറിയിച്ചു. സംഭവ സമയം എമർജൻസി എക്സിറ്റുകൾ അടച്ചുപൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന പരാതി അടക്കം എല്ലാം അന്വേഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.