കോട്ടയം: കെ.പി.സി.സിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ യു.ഡി.എഫ് കൺവീനറുമായ ബെന്നി ബഹനാൻ എത്തുമെന്ന സൂചന. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ മാറ്റാൻ നീക്കം നടക്കുന്നത്. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ സംസ്ഥാനത്തൊട്ടാകെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ സണ്ണി ജോസഫിന് സമയം ലഭിക്കില്ല. അതിനാലാണ് അധ്യക്ഷനെ മാറ്റാൻ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാനെ പരിഗണിക്കുന്നത്.
സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കൾക്കും ബെന്നി ബെഹനാനോട് തന്നെയാണ് താൽപര്യം. ആന്‍റോ ആന്‍റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വിനയായായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാന് കൂടുതൽ സാധ്യതയേറുകയാണ്. നിലവിലെ സാഹചര്യത്തിൽ ആന്റോയെ അധ്യക്ഷനാക്കിയാൽ വിപരീത ഫലം സൃഷ്ടിച്ചേക്കുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്.
സംസ്ഥാന നേതാക്കളുമായി അവസാനവട്ട കൂടിയാലോചന നടത്തിയ ശേഷം ഒന്നാംഘട്ട സ്ഥാനാർഥി പട്ടികക്കൊപ്പം തന്നെ താൽക്കാലിക അധ്യക്ഷനേയും പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രകടന പത്രിക കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബഹന്നാനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ബെന്നി ബെഹനാൻ നേരത്തേ തുറന്നടിച്ചിരുന്നു. അടൂർ പ്രകാശിനെ താൽക്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.