സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ന്‍ ദേ​ശീ​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു

ദേശമംഗലം (തൃശൂർ): മഹല്ല് ശാക്തീകരണ പ്രതിജ്ഞ പുതുക്കി സുന്നി മഹല്ല് ഫെഡറേഷന്‍ ദ്വിദിന ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ മുസ്ലിംകളുടെ സാമൂഹിക നവോത്ഥാനത്തിന് ശക്തിപകര്‍ന്നത് മഹല്ല് സംവിധാനമാണെന്നും വിശ്വാസവും സംസ്‌കാരവും അപകടത്തിലാവുന്ന കാലത്ത് ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് ഭാരവാഹികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

മുഫ്തി മതീന്‍ അഹ്മദ് കൊല്‍ക്കത്ത, ഡോ. മുസ്തഫ കമാല്‍ ത്രിപുര, അബൂസഈദ് മുഹമ്മദ് അബ്ദുല്ല നുഅ്മാന്‍ ത്രിപുര എന്നിവര്‍ മുഖ്യാതിഥികളായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഉമര്‍ ഫൈസി മുക്കം, ഹംസ ബിന്‍ ജമാല്‍ റംലി, കാളാവ് സെയ്തലവി മുസ്‌ലിയാർ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ബശീര്‍ ഫൈസി ദേശമംഗലം, ഉസ്മാന്‍ കല്ലാട്ടയിൽ, സി.ടി. അബ്ദുല്‍ ഖാദർ, സലാം ഫൈസി മുക്കം, ഹംസ ഹാജി മൂന്നിയൂർ, എസ്.കെ. ഹംസ ഹാജി, ആർ.വി. കുട്ടി ഹസന്‍ ദാരിമി, എം.പി. സിദ്ദീഖ് ഹാജി, ഒ.എം. ശരീഫ് ദാരിമി കോട്ടയം എന്നിവർ സംസാരിച്ചു. യു. ഷാഫി ഹാജി ചെമ്മാട് സ്വാഗതവും ബശീര്‍ കല്ലേപാടം നന്ദിയും പറഞ്ഞു.

മഹല്ല് സംഗമത്തിൽ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, അബ്ദുസ്സമദ് പൂക്കോട്ടൂർ, പിണങ്ങോട് അബൂബക്കർ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, അഹ്മദ് വാഫി കക്കാട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സത്താര്‍ പന്തല്ലൂർ, ഡോ. സുബൈര്‍ ഹുദവി ചേകന്നൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - sunni mahalle fedaration meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.