മൂവാറ്റുപുഴ: പാലാരിവട്ടം പാലം കേസിലെ ഒന്നാം പ്രതിയുടെ മാനസിക സംഘർഷം കുറക്കാൻ ജയി ലിൽ ഇംഗ്ലീഷ് പുസ്തകങ്ങൾ നൽകാൻ വിധി. പാലാരിവട്ടം കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിനാ ണ് പുസ്തകങ്ങൾ ലഭ്യമാക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവായത്. ബന്ധുക്കൾ ക്കും പ്രതിയുടെ കീഴിൽ പണിയെടുക്കുന്ന ജോലിക്കാർക്കും പ്രതിയെ സന്ദർശിക്കാൻ കൂടുതൽ സമയം അനുവദിക്കാനുള്ള നിർദേശം ജയിൽ നിയമങ്ങൾ പാലിച്ച് വേണ്ടതുചെയ്യാനും മൂവാറ്റുപുഴ സബ് ജയിൽ സൂപ്രണ്ടിന് വിജിലൻസ് ജഡ്ജി ഡോ. ബി. കലാം പാഷ നിർദേശം നൽകി.
സുമിത് ഗോയൽ മൂവാറ്റുപുഴ സബ് ജയിലിൽ 59 ദിവസമായി റിമാൻഡിലാണ്. ആർ.ഡി.എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയതുകൊണ്ട് ബിസിനസുമായി ബന്ധപ്പെട്ട പലവിധ പ്രമാണങ്ങളും ഒപ്പിടാനും നടപ്പാക്കാനുമുണ്ട്. ആയതിനാൽ ആഴ്ചയിൽ നാലുപ്രാവശ്യം 15 മുതൽ 30 മിനിറ്റ് വരെ സന്ദർശകരെ അനുവദിക്കണം. പ്രതിയുടെ അപേക്ഷ അഭിഭാഷകൻ മുഖേനെയാണ് കോടതിയിൽ സമർപ്പിച്ചത്.
അപേക്ഷയെത്തുടർന്ന് കോടതി മൂവാറ്റുപുഴ സബ് ജയിൽ സൂപ്രണ്ടിൽനിന്ന് റിപ്പോർട്ട് വാങ്ങി. 2014ലെ പ്രിസണേഴ്സ് ആൻഡ് കറക്ഷനൽ സർവിസസ് (മാനേജ്മെൻറ്) റൂൾസ് പ്രകാരം ആഴ്ചയിൽ രണ്ട് പ്രാവശ്യേമ സന്ദർശനം അനുവദിക്കാവൂവെന്നും 30 മിനിറ്റിൽ കൂടുതൽ സമയം നൽകരുതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സന്ദർശനസമയം കൂട്ടാൻ സൂപ്രണ്ടിന് വേണമെങ്കിൽ തീരുമാനിക്കാം. ബുക്കുകൾ തടവുകാരെൻറ െചലവിൽ അനുവദിക്കാം. ബ്ലാങ്കറ്റുകൾ രാത്രിയിൽ അനുവദിക്കുന്നുണ്ട്.
മറ്റുതടവുകാർക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തിലും ജയിലിെൻറ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാത്ത വിധത്തിലും സന്ദർശകർക്കുള്ള സമയം പരിഗണിക്കാൻ കോടതി നിർദേശിച്ചു. 10,000 രൂപയുടെ പുസ്തകങ്ങൾ പ്രതിയുടെ െചലവിൽ ജയിലിൽ ലഭ്യമാക്കാമെന്നുള്ള അഭിഭാഷകെൻറ നിർദേശം കോടതി സ്വീകരിച്ചു. ഇത് മറ്റുതടവുകാർക്കും പ്രയോജനപ്പെടുമല്ലോ എന്ന് കോടതി പറഞ്ഞു. സബ് ജയിൽ സൂപ്രണ്ടിനോട് ബുക്കുകൾ നിലവിെല നിയമങ്ങൾക്ക് വിരുദ്ധമല്ലെങ്കിൽ സ്വീകരിക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.