സുൽത്താൻ ബത്തേരി കോഴ വിവാദം​ കെട്ടിച്ചമച്ചതെന്ന്​ ബി.ജെ.പി ജില്ല​ ജനറൽ സെക്രട്ടറി

കൽപറ്റ: സുൽത്താൻ ബത്തേരി കോഴ വിവാദവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി വയനാട്​ ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത്​ മലവയലിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ എട്ടിന്​​ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകുന്നേരം 3.15ഓടു കൂടിയാണ്​ അവസാനിച്ചത്​.

കോഴ വിവാദം കെട്ടിച്ചമച്ച കഥയാണെന്ന്​ പ്രശാന്ത്​ മലവയൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. തന്നെ രാഷ്​ട്രീയമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണ്​ നടക്കുന്നത്​. അതിന്‍റെ ഭാഗമായി കെട്ടിച്ചമച്ച കഥയ​ുടെ പിന്നാമ്പുറം മാത്രമാണ്​ ഇപ്പോൾ കാണിക്കുന്ന നാടകങ്ങൾ. ബാക്കിയെല്ലാം ഒരു തിരക്കഥയുടേയും ഗൂഢാലോചനയുടെയും ഭാഗമായി പുറത്തു വരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രസീത അഴീക്കോടിന്‍റെ മൊഴിയിൽ പ്രശാന്ത്​ മലവയലിന്‍റെ പേര്​ പരാമർശിച്ചിരുന്നു. സി.കെ. ജാനുവിന്​ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നതിന്​ ബി.ജെ.പി നൽകിയ 25 ലക്ഷം രൂപ പ്രശാന്ത്​ മലവയൽ വഴിയാണ്​ നൽകിയതെന്നും കാസർകോട്​ നിന്ന്​ പണം ഇന്നോവയിൽ എത്തിച്ചത്​ പ്രശാന്ത്​ ആയിരുന്നു എന്നുമായിരുന്നു മൊഴിയിൽ പറഞ്ഞത്​.

പ്രശാന്ത്​ മലവയലിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു.

Tags:    
News Summary - sultan battery bjp black money controversy is a fake story; said bjp wayanad secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.