ഇരിങ്ങാലക്കുട: ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഇരിങ്ങാലക്കുട ടൗണിൽ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി മിഥുൻ ആത്മഹത്യക്ക് ശ്രമിച്ചു. ശനിയാഴ്ച പുലർച്ചെ എടക്കുളം എസ്.എൻ നഗറിനു സമീപത്തെ പറമ്പിൽ കൈത്തണ്ടയിൽ നിന്ന് ചോര വാർന്ന നിലയിൽ മിഥുൻ കിടക്കുന്നത് കണ്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മിഥുനെ തൃശൂർ ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പെൺകുട്ടിയുടെ സഹോദരന് മിഥുെൻറ സന്ദേശം വാട്സാപ്പിൽ ലഭിച്ചതായി ഇരിങ്ങാലക്കുട സി.െഎ സുരേഷ്കുമാർ പറഞ്ഞു.
“അറിഞ്ഞു കൊണ്ട് ചെയ്തതല്ല, പറ്റിപ്പോയി, ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എെൻറ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് …. ” എന്നു തുടങ്ങുന്ന ആത്മഹത്യ കുറിപ്പിൽ , താൻ ഒരിക്കലും ആ പെൺകുട്ടിയെ ശല്യം ചെയ്തിട്ടില്ലെന്നാണ് എഴിതിയിട്ടുള്ളത്. മിഥുൻ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് തങ്ങൾക്ക് സൂചനയുണ്ടായിരുന്നതായും കൃത്യത്തിന്ശേഷം കേരളത്തിന് പുറത്ത് പോയ മിഥുനെ അവിടെ പിന്തുടർന്നതായും കഴിഞ്ഞ രാത്രി ഇരിങ്ങാലക്കുട തിരിച്ചെത്തിയതായി മനസ്സിലാക്കിയതായും പൊലീസ് അവകാശപ്പെട്ടു.
കൊല്ലപ്പെട്ട സുജിത്തിെൻറ ബന്ധുവായ പെൺകുട്ടിയെ മിഥുൻ നിരന്തരം ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിെൻറ വൈരാഗ്യത്തിലാണ് മിഥുൻ സുജിത്തിനെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്തെ ഓട്ടോ പേട്ടയിൽെവച്ച് കഴിഞ്ഞ ഞായറാഴ്ച കമ്പി വടികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.