സ്​കൂൾ കെട്ടിടത്തിൽ നിന്ന് വീണ്​ ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

മുക്കം: സ്കൂൾ കെട്ടിടത്തി​​​െൻറ മുകളിൽനിന്ന് വീണ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. കളൻതോട് എം.ഇ.എസ് രാജ ​െറസിഡൻറ്​സ് സ്​കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയും മണാശ്ശേരി മുതുകുറ്റി അരീപ്പറ്റ സ്വദേശിനിയുമായ ഹർഷിദ(17)യാണ്​ മരിച്ചത്. ശനിയാഴ്ച രാവിലെ 8.15ഒാ​െടയാണ് സംഭവം.

മാതാവിനോ​െടാപ്പമാണ് ഹർഷിദ സ്​കൂളിലെത്തിയത്. തുടർന്ന്​ സ്​കൂൾ കെട്ടിടത്തി​​​െൻറ മൂന്നാം നിലയിൽനിന്ന് വീണ് സാരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻ കോഴിക്കോ​െട്ട​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പി​ച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ഹർഷിദ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. പിതാവ്: മഹറൂഫ്. മാതാവ്: ശ്യാമള.

Tags:    
News Summary - suicide kozhikode- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.