ബന്ധുവിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ തോട്ട പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു

വണ്ടൂർ: ഭാര്യയുടെ സഹോദരപുത്രനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ, അരയില്‍ കത്തിച്ചു​െവച്ച തോട്ട പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശിയും വണ്ടൂർ വാണിയമ്പലത്ത് താമസക്കാരനുമായ കൊണ്ടോട്ടിപറമ്പൻ മുഹമ്മദ്​ സലീമാണ്​ (60) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ വാണിയമ്പലം അങ്ങാടിയിലായിരുന്നു സംഭവം. തലക്ക് നിസ്സാര പരിക്കേറ്റ ഭാര്യാസഹോദര പുത്രൻ ടി.പി. ഷറഫുദ്ദീനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബവഴക്കിനെ തുടര്‍ന്നാണ്​ സംഭവമെന്ന്​ സൂചനയുണ്ട്​. ഭാര്യയുമായി പിരിഞ്ഞ മുഹമ്മദ്​ സലീം ഒന്നര വര്‍ഷമായി വാണിയമ്പലത്ത് വാടകവീട്ടിൽ തനിച്ചാണ് താമസം. മൂന്ന്​ മക്കളാണുള്ളത്. മകളുടെ വിവാഹം ടി.പി. ഷറഫുദ്ദീൻ മുൻകൈയെടുത്താണ്​ നടത്തിയത്​. തന്നെ അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നാരോപിച്ച് സലീമും ഷറഫുദ്ദീനും തമ്മിൽ നേര​േത്ത തർക്കം നടന്നിരുന്നതായി പൊലീസ്​ പറഞ്ഞു. 
 

മുഹമ്മദ്​ സലീം 
 

അരയില്‍ തോട്ട -കെട്ടി​െവച്ചാണ്​ സലീം വാണിയമ്പലം പെട്രോൾപമ്പിന്​ മുൻവശത്തെ ഷറഫുദ്ദീ​​​െൻറ ഇന്‍ഡസ്ട്രിയല്‍ കടയിലെത്തിയത്. തുടർന്ന്​ ഷറഫുദ്ദീനെ പിന്നിലൂടെയെത്തി മർദിച്ചശേഷം പിന്നില്‍നിന്ന്​ ചേര്‍ത്തുപിടിച്ചു. ഇതോടെ ഇന്‍ഡസ്ട്രിയൽ തൊഴിലാളികളും സമീപത്തുണ്ടായിരുന്നവരും ഇയാളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് സലീമി​​​െൻറ അരയില്‍ വെടിമരുന്നി​​​െൻറ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും സമീപത്തുള്ളവരും കുതറിയോടി. ഉടന്‍ വന്‍ശബ്​ദത്തോടെ സലീം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അരക്ക് താഴെയുള്ള ഭാഗം പൂര്‍ണമായും ചിന്നിച്ചിതറി. കരിങ്കല്‍ ക്വാറി തൊഴിലാളിയായ സലീം ഇവിടെ നിന്നാകാം സ്ഫോടകവസ്തു ശേഖരിച്ചതെന്ന് പൊലീസ് പറഞ്ഞു.

വണ്ടൂര്‍ സി.ഐ ജോണ്‍സണ്‍, എസ്.ഐ പി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും മലപ്പുറത്ത് നിന്നെത്തിയ ബോംബ് സ്‌ക്വാഡും സ്ഥലത്ത്​ പരിശോധന നടത്തി. തണ്ടുപാറ ആയിഷക്കുട്ടിയാണ്​ സലീമി​​​െൻറ ഭാര്യ. മക്കൾ: ജംഷീറ, ബുഷ്റ, ഷാക്കിറ. മൃതദേഹം ശാന്തിനഗർ കുയ്യംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


 

Tags:    
News Summary - suicide blast and attempted murder in malappuram wandoor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.