Posted On
date_range Updated On
date_range മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് സുധീരന്‍
തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി തല്‍സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
ഉന്നതപൊലീസ് ഉദ്യോഗസ്ഥരിലെ ചേരിപ്പോരിനുമുന്നില്‍ ആഭ്യന്തരവകുപ്പ് പകച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും, ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളി നിസാമിനുപോലും സൈ്വരവിഹാരത്തിന് സാഹചര്യം ഒരുക്കുന്ന സ്ഥിതിവിശേഷവും ക്രിമിനല്‍-ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടവും ആഭ്യന്തരവകുപ്പിന്‍െറ സാന്നിധ്യം അനുഭവപ്പെടാത്ത അവസ്ഥ സൃഷ്ടിച്ചെന്നും സുധീരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.