പാലക്കാട്: കോവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായി സബ് കലക്ടർ. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്.
സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂർമേട് സ്വദേശി ഡോ. ജെ. നവറോഷ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്തു. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ചതായിരുന്നു.
കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്കൊന്നും അവധി നൽകാതെ സബ് കലക്ടർ ഡ്യൂട്ടിയിൽ പ്രവേശിക്കും. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.