Posted On
date_range Updated On
date_range നവകേരള സദസിനോട് അനുബന്ധിച്ച് വിദ്യാർഥികള്‍ക്കായി പഠനയാത്ര
തൃശ്ശൂര്‍: ഗുരുവായൂര്‍ മണ്ഡലം നവകേരള സദസിനോട് അനുബന്ധിച്ച് വിദ്യാർഥികള്‍ക്കായി പഠനയാത്ര സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ വിദ്യാർഥികള്‍ക്കായാണ് പഠനയാത്ര സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ പി.ആർ.ഡിയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദ്യാർഥികളുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് പഠന യാത്ര സംഘടിപ്പിക്കുന്നത്. ഡിസംബര്‍ നാലിന് വൈകീട്ട് 6 മണിക്ക് ചാവക്കാട് കൂട്ടുങ്ങല്‍ ചത്വരത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.