തിരുവനന്തപുരം: ഭരണഘടനപരമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളെ പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഭാരതാംബ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി രാജ്ഭവൻ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോന്നതിന് പിന്നാലെയാണ് തീരുമാനം.
ഈ അധ്യയന വർഷം പരിഷ്കരിക്കുന്ന പത്താം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിൽ ഇത് ഉൾപ്പെടുത്തും. ഇതിനകം ഏറെക്കുറെ തയാറാക്കി കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കാനിരിക്കുന്ന പുസ്തകത്തിൽ ‘ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളും’ എന്ന അധ്യായത്തിലായിരിക്കും ഉൾപ്പെടുത്തുക. ഇത് കൂടി കൂട്ടിച്ചേർത്ത ശേഷമായിരിക്കും പാഠപുസ്തകം അംഗീകാരത്തിനും തുടർന്ന് അച്ചടിക്കും അയക്കുക. അടുത്ത ഒക്ടോബറിൽ രണ്ടാംഭാഗം പാഠപുസ്തകം കുട്ടികളുടെ കൈകളിലെത്തും.
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർഥ ഇടങ്ങൾ വിദ്യാലയങ്ങളായതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടന അധികാരങ്ങളെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഭരണഘടനപരമായി ഗവർണർ ആരാണെന്നും അധികാരവും കടമയും എന്തൊക്കെയെന്നും സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളെ പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഭാരതാംബ ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി. ശിവൻകുട്ടി രാജ്ഭവൻ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോന്നതിന് പിന്നാലെയാണ് തീരുമാനം.
ഈ അധ്യയന വർഷം പരിഷ്കരിക്കുന്ന പത്താം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാംഭാഗത്തിൽ ഇത് ഉൾപ്പെടുത്തും. ഇതിനകം ഏറെക്കുറെ തയാറാക്കി കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കാനിരിക്കുന്ന പുസ്തകത്തിൽ ‘ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളും’ എന്ന അധ്യായത്തിലായിരിക്കും ഉൾപ്പെടുത്തുക. ഇത് കൂടി കൂട്ടിച്ചേർത്ത ശേഷമായിരിക്കും പാഠപുസ്തകം അംഗീകാരത്തിനും തുടർന്ന് അച്ചടിക്കും അയക്കുക. അടുത്ത ഒക്ടോബറിൽ രണ്ടാംഭാഗം പാഠപുസ്തകം കുട്ടികളുടെ കൈകളിലെത്തും.
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്. ഗവർണർമാരുടെ ഭരണഘടനപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർഥ ഇടങ്ങൾ വിദ്യാലയങ്ങളായതുകൊണ്ട് തന്നെ ഗവർണർമാരുടെ ഭരണഘടന അധികാരങ്ങളെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ദാന ചടങ്ങിനെ ആർ.എസ്.എസ് പരിപാടിയാക്കാനാണ് ഗവർണർ ശ്രമിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആർ.എസ്.എസിന്റെ അടയാളങ്ങൾ പ്രചരിപ്പിക്കുന്ന രാജ്ഭവന്റെ നടപടിയിൽ പ്രതിഷേധമുയരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ഓരോ വ്യക്തിക്കും അവരുടേതായ ആരാധനക്കും വിശ്വാസത്തിനും അവകാശമുണ്ട്. എന്നാൽ, സർക്കാർ പരിപാടികളിൽ പൊതുവിൽ അംഗീകരിക്കപ്പെട്ട ചിഹ്നങ്ങൾ മാത്രമേ പാടുള്ളൂ. ഗവർണർ നടത്തുന്ന പരിപാടികളിലും പൊതുപരിപാടികളിലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇതുസംബന്ധിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടും ഗവർണർ അതിനൊത്ത് പ്രവർത്തിക്കാൻ തയാറാകുന്നില്ല. ഇക്കാര്യത്തിൽ മന്ത്രി വി. ശിവൻകുട്ടി കാണിച്ച സമീപനം ശരിയായ ദിശയിലുള്ളതും നമ്മുടെ നാടിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ചേർത്തുപിടിക്കുന്നതുമാണ്. മന്ത്രി ഭരണഘടനപരമായ രീതി ലംഘിച്ചെന്നാണ് രാജ്ഭവൻ പറയുന്നത്. ഔദ്യോഗിക ചടങ്ങിൽ ആർ.എസ്.എസ് ചിഹ്നം പ്രദർശിപ്പിച്ച രാജ്ഭവനാണ് ഭരണഘടന ലംഘനം നടത്തിയത്. നേരത്തെ പരിസ്ഥിതിദിന ചടങ്ങിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വെച്ചതിൽ കൃഷിമന്ത്രിയും പ്രതിഷേധിച്ചിരുന്നു. ഇതോടെ, പൊതുപരിപാടികളിൽ അങ്ങനെയുണ്ടാകില്ലെന്ന് അറിയിച്ചെങ്കിലും രാജ്ഭവൻ അങ്ങനെ ചെയ്തില്ല -ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: ഭരണഘടനക്കു മുകളില്‍ ആർ.എസ്.എസിന്റെ ഭാരതാംബയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ കേരളം അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ഗവർണറുടെ ഭാരതാംബ ആർ.എസ്.എസിന്റെ ഭാരതാംബയാണ്. ഈ ഭാരതാംബയെ അംഗീകരിക്കുന്ന നാടല്ലിത്. രാഷ്ട്രീയം ഉള്ളില്‍വെച്ചുകൊണ്ട് ഗവര്‍ണര്‍ പദവിക്കനുസരിച്ച് പ്രവര്‍ത്തിക്കാൻ രാജേന്ദ്ര ആർലേക്കർ തയാറാകണം. സർ സി.പിയുടെ മൂക്കരിഞ്ഞുവിട്ട നാടാണ് കേരളം.
രാജഭരണത്തെ അംഗീകരിക്കാത്ത കേരളം, ജനാധിപത്യ ഭരണത്തില്‍ ഗവര്‍ണറെ പേടിക്കുമോയെന്നും മന്ത്രി ചോദിച്ചു. ഗവര്‍ണര്‍ തന്നെ ആവശ്യമില്ലെന്ന നിലപാടുള്ളവരാണ് കമ്യൂണിസ്റ്റുകാരെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൊച്ചി: രാജ്ഭവനെ ഗവർണർ ആർ.എസ്.എസ് ആശയ പ്രചാരണ കേന്ദ്രമാക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ആരിഫ് മുഹമ്മദ് ഖാനാണ് ഇതിന് തുടക്കമിട്ടത്. ആർ.എസ്.എസ് ബിംബങ്ങൾ ശേഖരിച്ച് വെക്കാനുള്ള ഇടമായി രാജ്ഭവനെ തരം താഴ്ത്തരുത്. അതിന് മുന്നിൽ താണുവണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുതെന്നും അവർ ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറും മന്ത്രിമാരും തമ്മിലുള്ളത് ആശയപരമായ ഭിന്നതയാണ്. പ്രോട്ടോകോൾ ലംഘിച്ചത് ഗവർണറാണ്. ഭരണഘടനയെയാണ് വന്ദിക്കേണ്ടത്. സർക്കാർ നിലപാടാണ് മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത്. ഇംഗ്ലീഷ് ഭാഷയെ തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.