തിരുവനന്തപുരം: അഞ്ച് നിയോജക മണ്ഡലങ്ങളിലും ഈമാസം 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ ിൽ മണ്ഡലത്തിലെ വോട്ടർമാരായ വിദ്യാർഥികൾക്ക് സമ്മതിദാനാവകാശം നിർവഹിക്കുന്നത ിന് വേണ്ട സൗകര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകണമെന്നും അല്ലാത്തപക്ഷം അത്തരം സ്ഥാപനങ്ങൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവ്.
ദൂരസ്ഥലങ്ങളിൽ പഠിക്കുന്നവർക്ക് ഒരുദിവസം മുമ്പേ മണ്ഡലത്തിലെത്തി വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം നൽകണമെന്നും അഡീഷനൽ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.