തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര കൺസഷനുമായി ബന്ധപ്പെട്ട് സർക്കാറിന് മുന്നിലുള്ള രണ്ട് റിപ്പോർട്ടുകളിൽ തട്ടി ഒത്തുതീർപ്പ് നീക്കങ്ങൾ വഴിമുട്ടുന്നു. മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശിപാർശയുള്ള ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ബസുടമകളുടെ ഏറെ നാളായുള്ള ആവശ്യം. അതേസമയം, നേരിയ വർധന നിർദേശിക്കുന്ന രവിരാമൻ കമീഷൻ റിപ്പോർട്ടാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
നിരക്ക് വർധന ശിപാർശ ചെയ്യുന്നതിനാൽ രണ്ട് റിപ്പോർട്ടുകളും വിദ്യാർഥി സംഘടനകൾ തള്ളുന്നു. കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി വിളിച്ച ചർച്ച അലസിപ്പിരിഞ്ഞതോടെ വീണ്ടും അനിശ്ചിത കാല ബസ് സമരത്തിൽ ഉറച്ചുനിൽക്കുകയാണ് ബസുടമകൾ. സമരം എന്നുമുതൽ എന്നതിൽ മാത്രമാണ് തീരുമാനമുണ്ടാകേണ്ടത്. വിഷയത്തിൽ മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട് വ്യക്തമായ ശേഷം തീയതി പ്രഖ്യാപിക്കുമെന്നാണ് ബസുടമകൾ പറയുന്നത്.
അഞ്ച് വർഷം മുമ്പാണ് വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശിപാർശയോടെ രാമചന്ദ്രൻ കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. പൊതുയാത്ര നിരക്ക് വർധിപ്പിക്കുന്നതിനുള്ള ശിപാർശകളുടെ കൂട്ടത്തിലായിരുന്നു നിർദേശം. അന്ന് പക്ഷേ പൊതുനിരക്ക് വർധന പരിഗണിച്ച സർക്കാർ, വിദ്യാർഥി കൺസഷനിൽ തൊട്ടില്ല. മാത്രമല്ല, രാമചന്ദ്രൻ കമീഷന്റെ ശിപാർശകൾ പഠിക്കാൻ 2022 ആഗസ്റ്റ് 26ന് രവിരാമൻ കമീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. നിശ്ചയിച്ച സമയത്തെക്കാൾ ഏറെ വൈകിയാണ് രണ്ടാം കമീഷൻ സർക്കാറിന് ശിപാർശകൾ സമർപ്പിച്ചത്. ഒറ്റയടിക്ക് അഞ്ച് രൂപയെന്ന രാമചന്ദ്രൻ കമീഷൻ ശിപാർശ രവിരാമൻ കമീഷൻ തള്ളി. സംസ്ഥാനത്ത് 2012 ലാണ് ഏറ്റവുമൊടുവിൽ വിദ്യാർഥി യാത്രാ നിരക്ക് വർധിപ്പിച്ചത്.
ശിപാർശ-1
ശിപാർശ-2
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.