ആലപ്പുഴയിൽ വളർത്തുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം. ആലപ്പുഴ കരുമാടിയിൽ പത്താം ക്ലാസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. കിഴക്കെ കരുമാടി സ്വദേശി സൂരജ് എസ്. ആണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

രണ്ട് ദിവസം മുൻപാണ് സൂരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു. മെയ് അഞ്ചിന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികില്‍സയിലായിരുന്ന ഏഴ് വയസുകാരി കൊല്ലം പത്തനാപുരം വിളക്കുടി ജാസ്മിൻ മൻസിലിൽ നിയ ഫൈസൽ പേവിഷബാധയേറ്റ് മരിച്ചിരുന്നു.

ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്.

Tags:    
News Summary - Student undergoing treatment for dog bite dies in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.