കൊല്ലം: കോപ്പിയടിച്ചതായി ആരോപിച്ച് പരീക്ഷഹാളിൽനിന്ന് ഇറക്കിവിട്ട വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാത നാഷനൽ കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥിനി ഇരവിപുരം കൂട്ടിക്കട രാഖിഭവനിൽ രാഖികൃഷ്ണയാണ് മരിച്ചത്. ഉച്ചക്ക് 12.30ഓടെ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വന്ന കേരള എക്സ്പ്രസിന് മുന്നിലാണ് ചാടിയത്. തൽക്ഷണം മരിച്ചു. എ.ആർ ക്യാമ്പിന് സമീപത്തെ ട്രാക്കിലാണ് അപകടം.
സംഭവത്തെക്കുറിച്ച് വിദ്യാർഥികൾ പറയുന്നത്: ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ രാഖിയുടെ ചുരിദാറിെൻറ ടോപ്പിൽ എേന്താ എഴുതിയിരിക്കുന്നത് അധ്യാപികയുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് രാഖിയെ എഴുന്നേൽപിച്ചു നിർത്തുകയും ശാസിക്കുകയും ചെയ്തു. പരീക്ഷ സ്ക്വാഡ് അംഗം ചുരിദാറിൽ എഴുതിയ ഭാഗം ഫോേട്ടായെടുക്കുകയും ഡീബാർ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്ന്, രാഖിയെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് പോയി. കോളജിൽനിന്ന് വീട്ടിലേക്ക് വിളിച്ച് ആരെങ്കിലും ഉടൻ വരാൻ ആവശ്യപ്പെട്ടു. കുറച്ചുനേരം സ്റ്റാഫ് റൂമിലിരുന്ന രാഖി ഇറങ്ങിപ്പോയി. കോളജ് അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചക്ക് ഒന്നോടെയാണ് രാഖി ട്രെയിൻ തട്ടി മരിച്ച വിവരം കോളജിൽ അറിഞ്ഞത്.
രാഖിയുടെ ചുരിദാറിൽ എഴുതിയിരുന്നത് ബുധനാഴ്ചത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്ന് സഹപാഠികൾ പറഞ്ഞു. അധ്യാപികയുടെ പെരുമാറ്റമാണ് പഠിക്കാൻ മിടുക്കിയായ രാഖിയുടെ ആത്മഹത്യക്കുകാരണമെന്നും അവർ ആേരാപിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് കോളജിൽനിന്ന് ഒന്നര കിലോമീറ്ററിലധികം ദൂരമുണ്ട്. ഇത്രദൂരം വിദ്യാർഥിനി പോകുന്നതിനിടെ കോളജ് അധികൃതർ പൊലീസിനെയോ മറ്റു വിദ്യാർഥികളെയോ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചു. യുവജനകമീഷൻ സ്വമേധയാ കേസെടുത്തു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
സംഭവത്തിൽ അധ്യാപകർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ഫാത്തിമ മാത നാഷനൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെല്ലി അറിയിച്ചു. അന്വേഷണത്തിന് ആഭ്യന്തര അന്വേഷണ കമീഷനെ നിയോഗിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.