കുന്നിക്കോട്: കെ.എസ്.ഇ.ബി സഹായിച്ചാലേ അതുലിന് ഓണ്‍ലൈന്‍ പഠനം സാധ്യമാകൂ. പട്ടാഴി കന്നിമേൽ കാരക്കൽ പടിഞ്ഞാറ്റേതിൽ തുളസിയുടെ മകനാണ് അഞ്ചാം ക്ലാസുകാരനായ അതുല്മോന്. വീട്ടില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം സാധ്യമായിട്ടില്ല.
തെക്കേത്തേരി ദേവി വിലാസം യു.പി സ്കൂളിലാണ് പഠനം. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ ലഭിക്കുന്നുണ്ടോയെന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ ടി.വിയില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ടി.വി എത്തിച്ചു. എന്നാൽ വൈദ്യുതിയില്ലാത്ത വീട്ടിൽ ടെലിവിഷൻ കാഴ്ചവസ്തുവായി മാറി.
ഗ്രാമപഞ്ചായത്ത് അംഗത്തിെൻറയും പ്രദേശവാസികളുടെയും സഹായത്തോടെ കെ.എസ്.ഇ.ബിയിൽ 2500 രൂപ അടയ്ക്കാന്‍ തീരുമാനിച്ചു. പോസ്റ്റിൽനിന്ന് 20 മീറ്റർ ദൂരമുള്ള വീട്ടിലേക്ക് 7000 രൂപ കൂടി അധികമായി മുടക്കി പുതിയ പോസ്റ്റ് ഇടണമെന്നാണ് വൈദ്യുതി ബോർഡിെൻറ നിബന്ധന. അതിനാൽ വീട് വൈദ്യുതീകരണമെന്നത് സ്വപ്നമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.