സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാർഥി റിമാൻഡിൽ

ഇ​രി​ട്ടി: സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല രീ​തി​യി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി റി​മാ​ൻ​ഡി​ൽ. ഇ​രി​ട്ടി മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷാ​നാ​ണ് (20) റി​മാ​ൻ​ഡി​ലാ​യ​ത്. ക​രി​ക്കോ​ട്ട​ക്ക​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ ഷാ​നെ അ​റ​സ്റ്റ് ചെ​യ്ത് മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ അ​ഖി​ൽ ചാ​ക്കോ (22), ഷാ​രോ​ൺ (24) എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ട്.

ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ​ഹ​പാ​ഠി​ക​ൾ​ത​ന്നെ​യാ​ണ് പ്ര​തി​ക​ളു​ടെ ഫോ​ണി​ൽ​നി​ന്ന് സ​ഹ​പാ​ഠി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ഫോ​ണി​ൽ ചി​ത്ര​മെ​ടു​ത്ത സ​ഹ​പാ​ഠി​ക​ൾ അ​ത് ഫോ​ൺ ഗാ​ല​റി​യി​ൽ തി​ര​യു​ന്ന​തി​നി​ടെ​യാ​ണ് മോ​ർ​ഫ് ചെ​യ്ത അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധി​ച്ച​ത്.

സ്വകാര്യ കോളജിലെ പ്രിന്‍സിപ്പലിന്റെ പരാതിയിൽ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തത്. അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ച ഫോൺ മറ്റൊരു വിദ്യാര്‍ഥിയുടെ കൈവശമെത്തുകയും വിദ്യാർഥി ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയുമായിരുന്നു. 18 പേരുടെ ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്തത്. ഐ.ടി ആക്ട് പ്രകാരമാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തത്.

Tags:    
News Summary - Student remanded for morphing pictures of classmates and teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.