എൻജിനീയറിങ് വിദ്യാർഥിയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എൻജിനീയറിങ് വിദ്യാർഥി രതീഷിന്‍റെ മര ണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. മൃതദേഹത്തിന് 48 മണിക്കൂർ പഴക്കമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിൽ ക്ഷതമേറ്റതായി കണ്ടെത്താനായിട്ടില്ല.

അതേസമയം, ഇൻക്വസ്റ്റ് നടപടികൾ വൈകിയത് അന്വേഷിക്കുമെന്ന് പട്ടികജാതി ചെയർമാൻ. നടപടികൾ വൈകിച്ചത് ഒഴിവാക്കാമെന്ന് ബി.എസ് മാവോജി പറഞ്ഞു.

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു രതീഷ്. കോളജിലെ ശുചിമുറിക്കുള്ളിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കാണാതായതായി കോളജ് അധികൃതർ പറയുന്നു.

നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയായ രതീഷിനും അമ്മക്കും പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ സംഘത്തില്‍ പെട്ടവർ മർദ്ദിച്ചതായും ആരോപണമുണ്ട്. അടുത്ത ബന്ധുവിന്‍റെ ഭീഷണിയും രതീഷിനുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

കഞ്ചാവ് മാഫിയയുടെ ഭീഷണി അടക്കം ആത്മഹത്യക്കുള്ള കാരണങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - student ratheesh death postmortem report-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.