ബസിന്‍റെ വാതിൽപടിയിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്; കയറും മുമ്പ് ഓട്ടോമാറ്റിക് ഡോർ അടഞ്ഞതാണ് അപകട കാരണം

തിരുവല്ല: തിരുവല്ലയിലെ പൊടിയാടിയിൽ ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടരയോടെ പൊടിയാടി ജങ്ഷനിലായിരുന്നു സംഭവം. വിദ്യാർഥി വാതിൽ പടിയിൽ നിന്ന് വീഴുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്റ്റോപ്പിൽ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതിൽ പടിയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മാവേലിക്കര-തിരുവല്ല റൂട്ടിൽ ഓടുന്ന രഘു മോൻ എന്ന ബസിൽ നിന്നുമാണ് കുട്ടി തെറിച്ച് വീണത്.

സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയ മനുകുമാർ എന്നയാൾ കാവുംഭാഗം ജങ്ഷനിൽ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു. തങ്ങളുടെ ബസിൽ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ മനു കുമാറിനോട് തട്ടിക്കയറി.

തുടർന്ന് ചുറ്റുംകൂടിയ നാട്ടുകാരും ബസ് ജീവനക്കാര്യം തമ്മിൽ തർക്കമായി. ഇതിനിടെ മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പൊലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു. ഓട്ടോമാറ്റിക് ഡോർ ഉള്ള ബസിലേക്ക് കയറുന്നതിനിടെ വാതിൽ അടയുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാർഥി പുറത്തേക്ക് വീഴുകയായിരുന്നു.

Tags:    
News Summary - Student injured after falling from bus door step in Thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.