Posted On
date_range Updated On
date_range ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം: വിദ്യാർത്ഥിക്ക് ഷോക്കേറ്റു
കോഴിക്കോട് : തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശി സിനാനാണ് (18) ഗുരുതരമായി പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കുകയായിരുന്നു സിനാനും സുഹൃത്തും. ഇതിനിടെ കാൽവഴുതി വീഴാൻ പോയ സിനാൻ അബദ്ധത്തിൽ മുകളിലെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. അതേസമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.റെയിൽവേ സംരക്ഷണ സേനയെത്തിയാണ് സിനാനെ ഉടൻ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.