മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് വിദ്യാർഥി മരിച്ചു

പന്തളം: വയലിൽ മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ വിദ്യാർഥി മരിച്ചു. പന്തളം പൂഴിക്കാട് വലക്കടവ് ചരുവിൽ വീട്ടിൽ റെബുവിന്റെ മകൻ മാർട്ടിൻ (21) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് 5.30ന് പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയിൽ ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി പുഞ്ചയിൽ വീഴുകയായിരുന്നു. റെബു - മിനി ദമ്പതികളുടെ ഏക മകനാണ്. പോളിടെക്നിക്ക് വിദ്യാർഥിയാണ് മരിച്ച മാർട്ടിൻ.

അടൂരിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന മൃതദേഹം കണ്ടെത്തി. പന്തളം പൊലീസും സ്ഥലത്തെത്തി. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Student drowns in water while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.