Posted On
date_range Updated On
date_range തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ കാൽ പുഴുവരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച നിലയിൽ. പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദാണ് ആശുപത്രിയുടെ ഗുരുതര അനാസ്ഥക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കെതിരെ രംഗത്തെത്തി. കടുത്ത ചികിത്സാപ്പിഴവാണ് മെഡിക്കൽ കോളജിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഇവർ ആരോപിച്ചു.
കഴിഞ്ഞ മാസമുണ്ടായ ബൈക്കപകടത്തിലാണ് രജേന്ദ്രപ്രസാദിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവശേപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയും ശേഷം തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് ജനറൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബന്ധുക്കൾ ബഹളം വച്ചതിനെതുടർന്ന് അടിയന്തരമായി രോഗിയെ ഐ.സി.യുവിലേക്ക് തന്നെ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.