ആനക്കാംപൊയിലിൽ വിനോദയാത്ര സംഘത്തിലെ വിദ്യാർഥി മുങ്ങി മരിച്ചു

തിരുവമ്പാടി:ആനക്കാംപൊയിൽ ഇരുവഴിഞ്ഞി പുഴയിലെ പതങ്കയത്ത് വിനോദയാത്ര സംഘത്തിലെ വിദ്യാർഥി മുങ്ങി മരിച്ചു. മർകസ് ഇംഗ്ലീഷ് ക്ലബ് വിദ്യാർഥി തിരൂരങ്ങാടി താപ്പി വീട്ടിൽ സാജുദ്ദീൻെറ മകൻ ഇസ്ഹാഖ് (17) ആണ് മരിച്ചത്.

ഞാറാഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് അപകടം. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ മുങ്ങുകയായിരുന്നു. മർക്കസ് ഇംഗ്ലീഷ് ക്ലബിലെ 15 അംഗ വിദ്യാർഥി സംഘത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഇസ്ഹാഖ്. അധ്യാപകനും ഒപ്പമുണ്ടായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - student drowned died in Anakkampoyil -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.