Posted On
date_range Updated On
date_range പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
തൃശൂർ: പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി ഗ്രൗണ്ടിന് സമീപം താമസിക്കുന്ന തേയ്ക്കാനത്ത് ബിജുവിൻ്റെ മകൾ അലക്സിയ (19) പനി ബാധിച്ചു മരിച്ചു. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ഫാം ഡി കോഴ്സിന് പഠിക്കുകയായിരുന്നു.
ചാലക്കുടിയിൽ വെച്ച് പനി ബാധിച്ചതിനെ തുടർന്ന് വീട്ടിലേക്ക് വന്ന അലക്സിയയെ സമീപത്തെ പാദുവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഞായറാഴ്ച രാവിലെ പനി കൂടിയതിനാൽ അമല ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും അവിടെ വെച്ച് മരണപ്പെട്ടു. മാതാവ്: സവിത. സഹോദരി: അലോണ. സംസ്കാരം പിന്നീട് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.