Posted On
date_range Updated On
date_range ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു; അപകടം കോളജ് യൂനിയൻ ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ
മങ്കട (മലപ്പുറം): ബൈക്ക് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. തിരൂർക്കാട് നസ്ര ആർട്സ് ആൻഡ് സയൻസ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർഥി ഹസീബ് (19) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്നേദിവസം വൈകീട്ട് ഏഴിന് തിരൂർക്കാട് ചവ റോഡിൽ ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയവെയാണ് മരണം.
പിതാവ്: കിണറ്റിങ്ങത്തൊടി ഹംസ. മാതാവ്: ചേരിയം കോരിയാട്ടില്‍ ഹബീബ. സഹോദരങ്ങൾ: ഹാഷിം, ഹർഷിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.