പാർവതി
Posted On
date_range Updated On
date_range ചവർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥിനി മരിച്ചു
ഇരിങ്ങാലക്കുട: ചവർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാർവതിയാണ് (21) മരിച്ചത്.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31ന് വീടിനോട് ചേര്‍ന്ന് ചവർ കത്തിക്കുന്നതിനിടെ മുടിയിലേക്കും ശരീരത്തിലേക്കും തീ പടരുകയായിരുന്നു.
ശരീരമാകെ പൊള്ളലേറ്റ് തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം.
പിതാവ് മധു ചെന്ത്രാപ്പിന്നി എസ്.എന്‍ സ്‌കൂളിൽ ചിത്രകല അധ്യാപകനാണ്. മാതാവ് ശില്‍പ ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. സഹോദരന്‍: അമേഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.