മലയാറ്റൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

കൊച്ചി: മലയാറ്റൂർ നടുവട്ടത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ജോസ്പുരം സ്വദേശി ചക്കിച്ചേരി വീട്ടിൽ ക്രിസ്റ്റോ ആണ് മരിച്ചത്. മഞ്ഞപ്ര ഗവ.സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. കൂടെ യാത്ര ചെയ്ത അയ്യമ്പുഴ സ്വദേശി ആഷിക് പ്രസാദിന് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - student died bike accident in Malayattur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.