Posted On
date_range Updated On
date_range വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
പനമരം: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി പനമരം പുത്തൻതോട്ടത്തിൽ ആസിഫലിയുടെ മകൻ അജ്മലാണ് (17) മരിച്ചത്. ഞായറാഴ്ച രാവിലെ ആേറാടെ പനമരം പുഴയിൽ കീഞ്ഞുകടവിനടുത്താണ് അപകടം.
നോമ്പിനോടനുബന്ധിച്ച് പള്ളിയിൽ അന്തിയുറങ്ങിയ അജ്മൽ രാവിലെ കൂട്ടുകാരോടൊന്നിച്ചാണ് പുഴയിൽ കുളിക്കാൻ പോയത്. നീന്തുന്നതിനിടയിൽ കാണാതാവുകയായിരുന്നു. കൂട്ടുകാർ അറിയിച്ചതിനനുസരിച്ച് നാട്ടുകാർ തിരച്ചിൽ നടത്തി അര മണിക്കൂറിനുള്ളിൽ മൃതദേഹം കണ്ടെത്തി. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് അപകടം. ആസിയയാണ് അജ്മലിൻെറ മാതാവ്. സഹോദരങ്ങൾ: ആബിദ്, അസീബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.