കാലിക്കറ്റ് സര്‍വകലാശാല ചെതലയം ഉപകേന്ദ്രത്തില്‍ വിദ്യാർഥി സംഘര്‍ഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ വയനാട് ചെതലയത്തെ ഉപകേന്ദ്രത്തില്‍ വിദ്യാർഥി സംഘര്‍ഷം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആൻഡ് റിസര്‍ച്ചിലാണ് വിദ്യാർഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് നാല് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

സ്ഥാപനത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഏതാനും അധ്യാപകര്‍ കൃത്യവിലോപം കാട്ടിയത് ചോദ്യം ചെയ്തതും ഒരുവിഭാഗം വിദ്യാർഥികള്‍ സര്‍വകലാശാലക്ക് പരാതി നല്‍കിയതും മറ്റുമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

പരാതി നല്‍കിയവരെ ആക്രമിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് ഒരുവിഭാഗം വിദ്യാർഥികള്‍ പറഞ്ഞു. ഇനി പരീക്ഷക്ക് മാത്രം എത്തിയാല്‍ മതിയെന്നാണ് ഈ വിദ്യാർഥികള്‍ക്ക് അധികൃതര്‍ നല്‍കിയ നിര്‍ദേശം. അതേസമയം, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - student clash in itsr chethalayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.