Posted On
date_range Updated On
date_range ഇടുക്കിമാങ്കുളത്ത് പത്താം ക്ലാസ് വിദ്യാർഥി പൊള്ളലേറ്റ നിലയിൽ
തൊടുപുഴ: പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി മാങ്കുളം ആദിവാസി കുടിയിൽ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തെൻറ ദേഹത്തേക്ക് ആരോ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ആശുപത്രി അധികൃതരോട് കുട്ടി പറഞ്ഞത് ദുരൂഹതക്കിടയാക്കി. ശരീരത്തിൽ അൻപത് ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർഥിയെ അടിമാലി താലൂക്കാശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സഹോദരിക്കൊപ്പം വീട്ടിലിരുന്ന് പഠിക്കുന്നതിനിടെയാണ് വിദ്യാർഥി പുറത്തേക്കിറങ്ങിയത്. ഇൗ സമയം ആരോ പൊള്ളലേൽപ്പിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. സംഭവം നടക്കുന്ന സമയം കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും വല്ല്യമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.