Posted On
date_range Updated On
date_range വിദ്യാർഥിയെ മര്‍ദിച്ച കേസില്‍ രണ്ട് അധ്യാപകർ അറസ്റ്റിൽ
ചെന്ത്രാപ്പിന്നി: ചൂലൂരിലെ മത കലാലയത്തിൽ വിദ്യാർഥിയെ മര്‍ദിച്ച കേസില്‍ അധ്യാപകരായ രണ്ടുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി സ്വദേശികളായ വടക്കുംചാലില്‍ മുഹമ്മദ് നിസാര്‍(28), വാഴക്കപറമ്പില്‍ അജ്മല്‍ (24) എന്നിവരെയാണ് മതിലകം എസ്.ഐ പി.കെ. മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചൂലൂര്‍ അക്കാദമിയിലെ പ്ലസ്ടു വിദ്യാർഥി കൊടുങ്ങല്ലൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ് മർദനമേറ്റത്. കോളജിന് പുറത്തുള്ളവരുമായി കൂട്ടുകൂടരുതെന്ന നിർദേശം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. വടികൊണ്ട് അടിയേറ്റ ഷിഹാബുദ്ദീന്‍ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. പ്രതികളെ രണ്ടു പേരെയും ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.