Posted On
date_range Updated On
date_range വിദ്യാര്‍ഥിനിക്ക് പീഡനം: പ്രിന്‍സിപ്പലടക്കം മൂന്നുപേര്‍ക്ക് ജാമ്യം
തൃപ്പൂണിത്തുറ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂൾ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം. പ്രിന്‍സിപ്പലിന് പുറമെ രണ്ട് അധ്യാപകർക്കാണ് പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇവരെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതി ലഭിച്ചിട്ടും യഥാസമയം പൊലീസിനെ അറിയിക്കാതെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. കേസിലെ ഒന്നാം പ്രതി പട്ടിമറ്റം സ്വദേശിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 16 നാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.