തിരുവനന്തപുരം ജില്ലയിൽ കനത്ത മഴക്ക് സാധ്യത; ജാഗ്രത പാലിക്കാൻ നിർദേശം

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴക്ക് സാധ്യത.വ്യാഴാഴ്ച വരെ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറക്കാനും കലക്ടറേറ്റിൽ നിരീക്ഷണസെൽ ആരംഭിക്കാനും തീരുമാനമായി. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് തീരുമാനം.ഉദ്യോഗസ്ഥർ രാത്രിയിലും ഓഫീസിൽ ഉണ്ടാകണമെന്ന് നിർദേശമുണ്ട്. കോസ്റ്റ് ഗാർഡിനും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായസൂചന ഉയർത്തി. തീരദേശ ജില്ലകളിൽ അതീവ ജാഗ്രത പുലർത്താനും പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാക്കാൻ കലക്ടർമാർക്കും നിർദേശം നൽകി. അടിയന്തര ഘട്ടം നേരിടാൻ തയ്യാറാകണമെന്ന് വൈദ്യുതി ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
 

Tags:    
News Summary - Strong winds, big wave in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.