പുല്ലുവിളയിൽ 17,000 പേർക്ക്​ രോഗബാധയെന്ന വ്യാജപ്രചാരണത്തിനെതിരെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പ്രദേശിക സാമൂഹിക വ്യാപനമെന്ന്​ സ്​ഥിരീകരിച്ച പുല്ലുവിളയിൽ 17,000 പേർക്ക് കോവിഡ്​ സ്​ഥിരീകരിച്ചുവെന്ന വാർത്ത വ്യാജമെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജനങ്ങളെ ഭീതിയിലാക്കുന്നതാണ്​ വ്യാജപ്രാചരണം. ഇത്തരം പ്രചരണം  നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പി​​െൻറ സ്​ഥിരീകരണമില്ലാതെ ഇത്തരം വാർത്തകൾ നൽകരുതെന്നു​ം ആരോഗ്യമന്ത്രി പറഞ്ഞു. 

കരക​ുളം പഞ്ചായത്തിലെ പുല്ലുവിളയിലെ ആറു വാർഡുകളിലാണ്​ കോവിഡ്​ വ്യാപനം കണ്ടെത്തിയത്​. തുടർന്ന്​ 14, 16, 18 വാർഡുകൾ കണ്ടെയ്​ൻമ​െൻറ്​ സോണാക്കി പ്രഖ്യാപിച്ചിരുന്നു. ഇവിടെ 288 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 671 പേർക്ക്​ കോവിഡ്​ പരിശോധന നടത്തി. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ പുല്ലവിള ക്ലസ്​റ്ററായി പ്രഖ്യാപിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയുമായിരു​ന്നുവെന്ന്​ ആരോഗ്യമ​ന്ത്രി പറഞ്ഞു. 

Tags:    
News Summary - Strict Action against fake news K.K. Shailaja -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.