തെരുവുനായ്ക്കളുടെ കടിയേറ്റ ആടിന് മൃഗഡോക്ടർ കുത്തിവെപ്പ് നൽകുന്നു
Posted On
date_range Updated On
date_range തെരുവുനായ്ക്കൂട്ടം ആടുകളെ ആക്രമിച്ചു
റാന്നി: അങ്ങാടി വരവൂരിൽ ആടുകൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ചേലക്കാട്ടുതടം മംഗലത്തുകുളത്തിൽ സുജ സ്റ്റീഫന്‍റെ മൂന്ന് ആടുകളെയാണ് എഴോളം നായ്ക്കൾ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
വീടിനു സമീപമുള്ള തോട്ടത്തിൽ മേയാൻ വിട്ടതായിരുന്നു ആടുകളെ. നാല് ആടുകളിൽ മൂന്നെണ്ണത്തിന് നായ്ക്കളുടെ കടിയേറ്റു. ഒരെണ്ണത്തിന്‍റെ തൊലി കടിച്ച് ഉരിച്ചെടുത്ത നിലയിലായിരുന്നു.
അയൽവാസിയായ പെൺകുട്ടിയാണ് നായ്ക്കൾ ആടുകളെ ആക്രമിക്കുന്നത് കണ്ടത്. ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ പിൻവാങ്ങിയില്ല. പിന്നീട് ഏറെ ശ്രമകരമായാണ് നായ്ക്കളെ ഓടിച്ചത്. വെറ്ററിനറി ഡോക്ടർ എത്തി കടിയേറ്റ ആടുകൾക്ക് കുത്തിവെപ്പ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.